Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ജനങ്ങളെ വിഡ്ഢികളാക്കരുത്

ഉദിനൂര്‍: മഹല്ലിലെ ചില കാരണവന്മാരും, വിദേശത്തുള്ള ഒരു വ്യക്തിയും ജമാഅത്തിനെതിരെ നീക്കം നടത്തുന്നു എന്ന് കഴിഞ്ഞ ദിവസം ജമാഅത്ത് സെക്രട്ടറി നടത്തിയ പ്രസംഗം വാസ്ത വിരുദ്ധവും, ദുരുദ്ധേശപരവും ആണെന്ന് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
 ഉദിനൂര്‍ ബ്ലോഗ്‌ ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഒരിക്കലും ജമാഅത്തിനെതിരെ ആയിരുന്നില്ല മറിച്ച് ജമാഅത്ത് കമിറ്റിയെയും ലജ്നതിനെയും പിന്‍ സീറ്റിലേക്ക് മാറ്റി മറ്റു ചില സംഘടനകളെ മുന്‍ നിരയിലേക്ക് കൊണ്ട് വന്നതിനെയായിരുന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നത്. മലയാള ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുളള ഏതൊരാള്‍ക്കും ഇത് വായിച്ചാല്‍ ബോധ്യപ്പെടും എന്നിരിക്കെ സെക്രട്ടറി മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കുക ...


.
 ചില കാരണവന്മാര്‍ ജമാഅത്തിനെതിരെ പ്രവര്‍ത്തിച്ചു:
 ജമാഅത്ത് സെക്രട്ടറി


ഉദിനൂര്‍: മഹല്ലിന്റെ സുപ്രീം കോടതിയായ മഹല്ല് ജമാഅത്തിനെതിരെ ഇവിടെയുള്ള ചില കാരണവന്മാര്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.അബ്ദുസ്സത്താര്‍ മണിയനോടി പ്രസ്താവിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഉദിനൂരില്‍ നടന്നു വരുന്ന നബിദിനാഘോഷ പരിപാടികളുടെയും, മത പ്രഭാഷണ പരിപാടികളുടെയും സമാപന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായോ മറ്റോ ഉള്ള യാതൊരു വിധ ചേരിതിരിവുമില്ലാതെ തികച്ചും നിഷ്പക്ഷമായി നടക്കുന്ന ഒരു സംവിധാനമാണ് നമ്മുടെ ജമാഅത്ത്. പക്ഷെ ചില കാരണവന്മാര്‍ കാലങ്ങളായി ജമാഅതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷകരമായ വിധത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

ഇവിടുത്തെ പ്രശ്നങ്ങള്‍ ഒരിക്കല്‍  ബഹു സയ്യിദ് ഹുസൈന്‍ കോയ തങ്ങളുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചിരുന്നുവെങ്കിലും ചില ആളുകള്‍ പ്രസ്തുത ഒതുതീര്‍പ്പ് ലംഘിക്കുകയായിരുന്നുവെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.   ഈ കാര്യം മഹല്ലിലെ മുഴുവന്‍ ജനങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. പ്രസ്തുത കാരണവന്മാരുടെ ഹിദായത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ വേദിയിലുണ്ടായിരുന്ന സയ്യിദ് റശീദലി ശിഹാബ് തങ്ങളോടു അദ്ദേഹം അഭ്യര്‍ഥിച്ചു.
 
.

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ഉദിനൂരിലെ മതപ്രസംഗ പരമ്പര ഇന്നവസാനിക്കും

ഉദിനൂര്‍: കഴിഞ്ഞ 5 നാളുകളായി ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ മമ്പ ഉല്‍ ഉലൂം മദ്രസ്സ അങ്കണത്തില്‍ നടന്നു വരുന്ന മതപ്രസംഗ പരമ്പര ഇന്ന് 26 . 2 .2011 ശനി) രാത്രി സമാപിക്കും. സമാപന വേദിയില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉത്ഭോധനത്തിനും കൂട്ട് പ്രാര്‍ഥനക്കും നേതൃത്വം നല്‍കും.

.

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച


പ്രമുഖ വാഗ്മി അബ്ദുസ്സമദ് സമദാനി ഇന്ന് വടക്കേ കൊവ്വലില്‍ ‍

തൃക്കരിപ്പൂര്‍: വടക്കേ കൊവ്വല്‍ മസ്ജിദ് മദ്രസ്സ കമ്മിറ്റിയുടെ നബിദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (26 .2 .2011 ശനി) കാലത്ത് 10 മണിക്ക് പ്രമുഖ വാഗ്മി അബ്ദുസ്സമദ് സമദാനി വടക്കേ കൊവ്വലില്‍ പ്രഭാഷണം നടത്തുന്നു. പ്രഭാഷണം ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി മസ്ജിദ് പരിസരത്ത് വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.


അതേ സമയം തൃക്കരിപ്പൂര്‍ റെയിന്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിലുള്ള സംയുക്ത മഹല്ല് നബിദിന സമ്മേളനത്തിന് ഇന്ന് തുടക്കമാവും. കാലത്ത് 10 മണിക്ക് എന്‍.എ മജീദ്‌ പതാക ഉയര്‍ത്തും. വൈകു: തൃക്കരിപ്പൂര്‍ ടൌണില്‍ മുഖാമുഖം നടക്കും. നാളെ (ഞായര്‍) അസര്‍ നിസ്കാര ശേഷം ബീരിച്ചേരി ജുമാ മസ്ജിദ് പരിസരത്ത് നിന്നും 25 ഓളം മദ്രസ്സകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വമ്പിച്ച നബിദിന റാലിയും, പൊതു സമ്മേളനവും നടക്കും.

..

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഉദിനൂര്‍ മഹല്ല് എസ്.എസ്.എഫിന് പുതിയ സാരഥികള്‍

ഉദിനൂര്‍: മഹല്ല് എസ്.എസ്.എഫ് ജനറല്‍ ബോഡി യോഗം സി. മുഹമ്മദ്‌ ഇല്യാസിന്റെ അധ്യക്ഷതയില്‍  
സുന്നി സെന്ററില്‍ ചേര്‍ന്നു.  ചേര്‍ന്നു.  പുതിയ സാരഥികളായി   ജുബൈര്‍ പി (പ്രസിടന്റ്റ്), നൌഫല്‍ എന്‍. (ജനറല്‍ സെക്രട്ടറി), നൌഷാദ് അലി (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു. ‍

മറ്റു ഭാരവാഹികള്‍ : മിസ്‌ഹബ് കെ, സലിം ടി.പി, അഫ്സല്‍ കെ.വി. (വൈസ് പ്രസി), ഹമീദ് ടി, ഇബ്രാഹിം കുട്ടി ടി, കബീര്‍ എ.ജി (ജോ : സെക്ര) എന്നിവരാണ്. 

രക്ഷാധികാരികള്‍ ആയി എന്‍. ഇബ്രാഹിം, സുബൈര്‍ ടി.പി (കോട്ടപ്പുറം) എന്നിവരെയും,  ഉപദേശക  സമിതി മെമ്പര്‍മാര്‍  ആയി സി ഇല്യാസ്, ടി.സി.മുസ്സമ്മില്‍, അക്ബര്‍ അലി. സി, അഷ്‌റഫ്‌ എന്‍. ആബിദ് പി, അബ്ദുല്‍ വഹാബ് ടി.പി എന്നിവരെയും തെരഞ്ഞെടുത്തു.
പി മുഹമ്മദ്‌ അലി ഉദ്ഘാടനം ചെയ്തു. ടി.പി.നൌഫല്‍ പ്രാര്‍ത്ഥന നടത്തി. എന്‍. നൌഫല്‍ സ്വാഗതം പറഞ്ഞു. ഗള്‍ഫ് കമ്മിറ്റിക്ക് വേണ്ടി ടി.സി. ഇസ്മായില്‍ ദുബൈയില്‍ നിന്നും ഓണ്‍ ലൈനിലൂടെ സദസ്സിനെ അഭിസംഭോധനം ചെയ്തു.

.
  തിരു നബി (സ) യില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക
 
കാസര്‍കോട്: രാഷ്ട്രീയവും സാസ്‌കാരികവും മതപരവുമായ സര്‍വ്വകാര്യങ്ങളിലും നീതിനിഷ്ടമായ അധ്യാപനങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു മുഹമ്മദ് നബി (സ) തങ്ങളെന്നും സമകാലിക രാഷ്ട്രീയ നേതൃത്വം തിരുനബി(സ)യില്‍ നിന്നും പാഠം പകര്‍ത്തേണ്ടതുണ്ടെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട് നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ലോകം രാഷ്ട്രീയവും ഭരണപരവുമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. അധികാര ദുരയും സ്വാര്‍ത്ഥമായ നേതൃമോഹങ്ങളുമാണ് മിക്ക രാഷ്ട്രനായകന്‍മാരെയും സ്വാധീനിച്ചിരിക്കുന്നുത്. സ്വേഛാധിപത്യമായ നയനിലപാടുകളാണ് രാഷ്ട്രീയ പ്രതിസന്ധിക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണം. ജനാധിപത്യ വ്യവിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയ ഭരണ സംവിധാനമാണ് ലോകത്തിന് കരണീയം. ഇതാണ് ഇസ്‌ലാമിന്റെ നിലപാടും. മുഹമ്മദ് നബി(സ)യും ശേഷം ഖലീഫമാരായി അധികാരത്തില്‍ വന്നവരും ജനാധിപത്യ വ്യവസ്ഥതയിലൂന്നിയ ഭരണ സംവിധാനമാണ് ലോകത്തിന് സമര്‍പ്പിച്ചത്.

രാഷ്ട്രീയം രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത പുരോഗതിക്കുള്ളതാണ്. അധികാരം വിനിയോഗിക്കേണ്ടതും അധികാരത്തിലേക്കുള്ള വഴി അന്വേഷിക്കേണ്ടതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നായിരിക്കണം. നിയമത്തെയും നിയമസംഹിതകളെയും വല്ലുവിളിച്ചാണ് പലരും അധികാരത്തിലെത്തുന്നത്. ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള രാഷ്ട്രീയ അവബോധമില്ലാത്തവര്‍ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. ഈ ഒരവസ്ഥയാണ് ലോകം ഇന്നനുഭവിക്കുന്നത്. നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
.

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

      നബി (സ) യുടെ മേലുള്ള സ്വലാതുകള്‍ അധികരിപ്പിക്കുക 

ഉദിനൂര്‍: വിശ്വാസം പൂര്‍ണ്ണ മാകണമെങ്കില്‍ നബി (സ) യെ ലോകത്തുള്ള മറ്റെന്തിനെക്കാളും അധികം സ്നേഹിക്കണമെന്നു പ്രമുഖ വാഗ്മി ഷാഫി ബാഖവി ചാലിയം പ്രസ്താവിച്ചു. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നബി (സ) യെ സ്നേഹിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കലാണ്. ‍ മഹ്ഷറ വന്‍ സഭയില്‍ വെച്ച് സ്വലാത്ത് വര്‍ദ്ധിപ്പിച്ചവരെ അന്വേഷിച്ചു പത്യേക അനൌന്‍സ്മെന്റ് തന്നെ കേള്‍ക്കും. സ്വലാതിന്റെയും ദിക്റിന്റെയും സദസ്സുകള്‍ ഒരിക്കലും നാം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രഭാഷണ പരമ്പരയില്‍ ഫെബ്രു 23 നു ബഹു: അബ്ദുള്ള മുസ്ലിയാര്‍ മാവൂര്‍,  24 , 25 തിയ്യതികളില്‍ കുഞ്ഞി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വയനാട് എന്നിവര്‍ സംസാരിക്കും. മുന്‍ ടൌണ്‍ ഖത്തീബ് ബഹു: ഉമര്‍ നദവി തോട്ടിക്കല്‍ ആയിരുന്നു ഒന്നാം ദിവസത്തെ പ്രഭാഷകന്‍. 26 നു നടക്കുന്ന സമാപന സംഗമത്തില്‍ ബഹു: പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
 
പ്രഭാഷണ പരിപാടി ശ്രവിക്കാന്‍ സ്ത്രീ ജനങ്ങളുടെ സജീവ സാന്നിധ്യമുണ്ടായെങ്കിലും, പുരുഷന്മാര്‍ തീരെ കുറവായിരുന്നു. യുവാക്കള്‍ക്കാകട്ടെ ഇതിലൊന്നും തീരെ താല്പര്യം കണ്ടില്ല. സാധാരണ ഗതിയില്‍ സദസ്സിന്റെ മുന്‍ നിര ഭംഗിയാക്കാറുള്ള മുതഅല്ലിംകളുടെ അഭാവം ഇത്തവണ പ്രത്യേകം പ്രകടമായി.
 
.
हिंदी  ഉദിനൂര്‍ ഹിന്ദി മഹാ വിദ്യാലയം:
അഡ്മിഷന്‍ ആരംഭിച്ചു

ഉദിനൂര്‍: ഉദിനൂരിലെ ഹിന്ദി മഹാ വിദ്യാലയത്തില്‍ ഹിന്ദി അധ്യാപക കോഴ്സിനുള്ള അഡ്മിഷന്‍ ആരംഭിച്ചു. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായവര്‍ക്കും, പി.ഡി.സി, പ്ലസ്‌ ടു, ബി.എ, ബി.എസ്.സി, ബി കോം എന്നിവയില്‍ ഹിന്ദിയില്‍ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷാ ഫോറം മഹാത്മാ ഹിന്ദി മഹാ വിദ്യാലയം, പി.ഒ. ഉദിനൂര്‍, പിന്‍ 671349 എന്നാ വിലാസത്തില്‍ ഈ മാസം 28 നു മുമ്പായി ലഭിക്കത്തക്ക വിധത്തില്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

.

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

പ്രതീക്ഷകള്‍ അസ്തമിക്കുമോ ?


ഉദിനൂര്‍: മഹല്ലിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും പൊതു വേദിയായ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന റാലിയില്‍ പരിപാടിയുടെ സംഘാടകരായ ലജ്നത്തുലബയുടെയോ, ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെയോ പേര് വെക്കാതെ മഹല്ലില്‍ പുതുതായി രൂപം കൊണ്ട നാമ മാത്ര സംഘടനയായ എസ്.കെ.എസ്.എഫിന്റെ കൊടിയും, മഹല്ലില്‍ ഇല്ലാത്ത സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ബാനറും പിടിച്ചതിനെ കുറിച്ച് നാട്ടിലുള്ള ചില പ്രവാസി സുഹൃത്തുക്കള്‍ ജമാഅത്ത് കമ്മിറ്റിയുടെ ഉത്തരവാദ പ്പെട്ടവരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചപ്പോള്‍ അന്വേഷിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളം എന്ന് ഉറപ്പു നല്‍കിയവര്‍ അവസാന ദിവസം വാക്ക് മാറ്റി.  തുടര്‍ന്ന് വായിക്കുക 

.
  നബിദിനാ ഘോഷം ഉദിനൂര്‍ ഡോട്ട് കോം കറസ്പോണ്ട ന്ടുമാരുടെ ടീമിന് ഒന്നാം സ്ഥാനം


ഉദിനൂര്‍: കഴിഞ്ഞ മൂന്നു ദിവസമായി ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സയില്‍ നടന്നു വന്ന നബിദിനാഘോഷ പരിപാടിയിലെ ഏറ്റവും ആകര്‍ഷണീയ ഇനമായ പൂര്‍വ്വ വിദ്യാര്തികളുടെ മത്സര പരിപാടിയില്‍ സംഘ ഗാനത്തില്‍ ഉദിനൂര്‍ ഡോട്ട് കോം കറസ്പോണ്ടന്ടുമരായ ടി. സുബൈര്‍, ടി ഇബ്രാഹിം കുട്ടി എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനം. പിതൃവ്യ സഹോദരനായ ടി അബ്ദുല്‍ ഹമീദാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ഗായകന്‍. ഏറ്റവും അധികം മല്സരാര്‍ത്തികള്‍ പങ്കെടുത്തതും സംഘഗാന മത്സരത്തിനായിരുന്നു.

അതെ സമയം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പ്രശസ്ത ഗായകനും, എം.ആര്‍.സി യുടെ വെബ്‌ പ്രതിനിധിയുമായ റാഷിദ് എം.സി. ഒന്നാം സ്ഥാനം നേടി. പ്രസംഗ മത്സരത്തില്‍ പി.ഷമീം ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി പൂര്‍വ്വ വിദ്യാര്തികളുടെ മത്സരത്തിലെ നിത്യ സാനിധ്യമായ എന്‍.മുസ്തഫ ഇച്ച ഇത്തവണയും പതിവ് തെറ്റിക്കാതെ മത്സരിക്കാനെ ത്തിയിരുന്നു. ഒരു ദശകക്കാലം തുടര്‍ച്ചയായി ഉടയോന്‍ പടച്ചവരെ എന്ന വിഖ്യാത ഗാനം പാടിയ റിക്കാര്‍ഡും മുസ്തഫ ഇച്ചാന്റെ പേരില്‍ ഉണ്ട്.

.


2011, ഫെബ്രുവരി 19, ശനിയാഴ്‌ച

നബിദിന റാലി നയനാനന്ദകരമായി


ഉദിനൂര്: ഉദിനൂര് ഖാദിമുല് ഇസ്ലാം ജാമാഅത്തിന്റെ ആഭിമുക്യത്തിലുള്ള നബിദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്നു നടത്തിയ നബിദിന റാലി നയനാനന്ദ്കര്മായ കാഴ്ചയായി. റാലി യുടെ മുന്‍ നിരയില്‍ അണിനിരന്ന ദഫും, സ്കൌട്ടും ഏറെ ആകര്‍ഷകമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്‌ നടന്ന റാലി മഹല്ലിന്റെ മുഴുവന്‍ ഭാഗങ്ങളിലും ചുറ്ടിക്കറങ്ങി.


റാലിക്ക്‌ മഹല്ലിന്റെ നിരവധി കേന്ത്രങ്ങളില്‍ വിവിധ സംഘടനകളും, വിവിധ തറവാടുകാരും ചേര്‍ന്നു മധുര പലഹാരങ്ങളും, പാനീയങ്ങളും നല്‍കി സ്വീകരണം നല്‍കിയിരുന്നു.  ശനി, ഞായര്‍ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മഴ്സരങ്ങള്‍ നടക്കും. ഞായറാഴ്ച വൈകീട്ട്‌ നടക്കുന്ന പൊതു സമ്മേളനട്തോടെ പരിപാടികള്‍ സമാപിക്കും.

അതേ സമയം വെള്ളിയാഴ്ച ജുമുഅക്ക്‌ ശേഷം നടന്ന മൌലിദ് സദസ്സ് വെറും പ്രഹസനമായി. കേവലം ഒരു ഡസന്‍ ആളുകള്‍ പോലും മൌലിദ് സദസ്സില്‍ സന്നിഹിതരായിരുന്നില്ല. മുന്‍ മുദര്രിസ് അഹ്സനി ഉസ്താദിനെ പലരും ഓര്‍ത്ത്‌ പോയ നിമിഷങ്ങളായിരുന്നു അത്‌. . അദ്ധേഹം ഉണ്ടായിരുന്ന കാലത്ത്‌ തന്റെ ശിഷ്യന്മാരും മുത അല്ലിം കാളുമായ നിരവധി പേര്‍ മഹല്ലിലെ ഏതൊരു പരിപാടിയിലും, നിറ സാന്നിധ്യമായി സന്നിഹിതരാകാറുണ്ടായിരുന്നു എന്നു പലരും വേദനയോടെ ഓര്‍ത്തു.


മല്ലിലെ മുഴുവന്‍ ജന വിഭാഗങ്ങളും ഒത്തൊരുമയോടെ സഹകരിച്ച നബിദിന റാലിയുടെ പിന്‍ നിരയില്‍ ജാമാഅത്ത് അംഗീകൃതമല്ലാത്ത ഒരു വിദ്ധ്യാര്ത്തി സംഘടനയുടെ പതാക ചിലര്‍ പിടിച്ചത്‌ വന്‍ പ്രതിഷേധത്തിന് ഇടായാക്കി. ഇക്കാര്യം മല്ലിലെ ജനങ്ങള്‍ ജമാ അത്ത് കമ്മിറ്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയും, കമ്മിറ്റി അതേ ക്കുറിച്ച് അന്വേഷിച്ചു വരികയുമാണ്.


റാലിയുടെ മുന്‍ നിരയില്‍ പിടിച്ച ബാനറീല്‍ സം ഘാടകരായ ഖാദിമുല് ഇസ്ലാം ജമാഅത്തിന്റെ പേരൊ, ലജ്നത്തിന്റെ പേരോ വെക്കാതിരുന്നത്‌ ശരിയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.


നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ഘോഷയാത്രയിലെ വിവിധ  ദൃശ്യങ്ങള്‍ ....



2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഉദിനൂരില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

  ഉദിനൂര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ഇനിയുള്ള രണ്ടു ദിനങ്ങള്‍  ഉദിനൂരില്‍ സര്‍ഗ താള ലയം തീര്‍ക്കും . ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്  കമ്മിറ്റിയുടെയും  ലജ്നത് ത്വലബ  സംഘതിന്റ്റെയും  സംയുക്താഭിമുഖ്യത്തില്‍  സങ്ങടിപ്പികുന്ന  മീലാദ്  ഫെസ്റ്റിന്  ഇന്ന്  (വെള്ളി ) തുടകമാവും ജുമാ നമസ്ക്കാരാനന്തരം  ജമാഅത് പ്രസി ; ടി അഹമദ്  മാസ്റ്റര്‍  പതാക ഉയര്‍ത്തും. തുടര്‍ന്നു  മൌലീദു പാരായണവും  വൈകുന്നേരം  നാലുമണിയോടെ  ദഫ്ഫിന്റ്റെയും  സ്കൌടിന്റ്റെയും അകമ്പടിയോടെ  മഹല്ലിലെ  മുഴുവന്‍ ജനങ്ങളെയും  പങ്കെടുപ്പിച്ചു  കൊണ്ടുള്ള  മൌലീദു ജാഥയും  ഉണ്ടായിരിക്കും . ശനി, ഞായര്‍ ദിവസങ്ങളിലായി  മദ്രസ -ദര്സു-പൂര്‍വ  വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ .ശനിയാഴ്ച  രാവിലെ  ഉത്ഘാടന  സമ്മേളനവും , ഞായറാഴ്ച  വൈകുന്നേരം  പൊതു  സമ്മേളനവും  നടക്കും ..തുടര്‍ന്നു  ഇസ്ലാമിക കഥാ പ്രസംഗവും അരങ്ങേറും ...

സുബൈര്‍ ഉദിനൂര്‍



2011, ഫെബ്രുവരി 16, ബുധനാഴ്‌ച

GRAND MOSQUE IN INDIA

കോഴിക്കോട് നിര്‍മ്മിതമാകാന്‍ പോകുന്ന  ശഅറെ മുബാറക് മസ്ജിദ് സംബന്ധമായി പള്ളിയല്ല പ്രശ്നം പള്ളയാണ് എന്ന തലക്കെട്ടില്‍ ഒരു കുപ്രചരണം ചിലര്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രസ്തുത വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ .............   തുടര്‍ന്ന് വായിക്കുക


.

അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കാന്തപുരത്തിന്റെ പ്രഭാഷണം


അബൂദാബി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്‍ടെഷന്‍ യു.എ. ഇ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മദ്ഹു റസൂല്‍ (സ) പ്രഭാഷണം നടത്തുന്നു.

ഫെബ്രു 18 വെള്ളി രാത്രി 7 മണിക്ക് നടക്കുന്ന പ്രഭാഷണത്തിന് വിപുലമായ സൌകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയിരുന്നു ഇന്ത്യന്‍ ഇസ്ലാമില്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രസ്തുത കെട്ടിടത്തില്‍ നടക്കുന്ന ഏറ്റവും ബഹു ജന സാന്നിധ്യമുള്ള പരിപാടി ആയിരിക്കും കാന്തപുരത്തിന്റെ മദ്ഹു റസൂല്‍ (സ) പ്രഭാഷണം.

കാല്‍ നൂറ്റാണ്ട് മുമ്പ് കാന്തപുരം ഉസ്താദ് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തിയ മത പ്രഭാഷണ പരമ്പര ആയിരുന്നു യു.എ.ഇ യിലെ ജനങ്ങളെ ഏറ്റവും ആകര്‍ഷിച്ച പ്രഭാഷണം എന്ന് പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു. പ്രസ്തുത കാസറ്റ് ഇന്നും അമൂല്യ സമ്പത്തായി സൂക്ഷിക്കുന്ന പലരും ഉണ്ട്.

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

NABIDINAASHAMSAKAL

നന്മയുടെ വെളിച്ചം പിറന്ന നാള്‍, തിന്മയുടെ ഇരുട്ട് അകന്ന് പോയ നാള്‍. ഇന്ന് പ്രവാചക ജന്മം കൊണ്ട്‌ അനുഗ്രഹീതമായ റബീഉല് അവ്വല്‍ 12.  മാന്യ സന്ദര്‍ശകര്‍ക്ക് ഉദിനൂര് ഡോട്ട്കോമിന്റെ ഒരായിരം നബി ദിനാശംസകള്‍...


2011, ഫെബ്രുവരി 13, ഞായറാഴ്‌ച

പ്രവാചകരുടെ തിരുകേശം വസ്തുതകളും യാഥാര്‍ഥ്യങ്ങളും


മുഹമ്മദ്‌ നബി (സ) തങ്ങളുടെ തിരുകേശം സംബന്ധമായി മുസ്ലിം സമൂഹത്തില്‍ വ്യാപകമായ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതായി മനസ്സിലാകുന്നു. വാസ്തവത്തില്‍ ഹജ്ജതുല് വിദാഇല് നബി (സ) അവിടുത്തെ പുണ്യ കേശം വെട്ടിച്ച ശേഷം അബൂ തല്‍ഹതുല് അന്സാരി എന്ന സഹാബിയുടെ കയ്യില്‍ കൊടുത്ത്‌ കൊണ്ട്‌ ഇപ്രകാരം പറഞ്ഞു. ഇഖ്‌സിംഹൂ ബൈനന്നാസ് ഇതു താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. അങ്ങിനെ അബൂ തല്‍ഹ (റ) ആ തിരു മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. സഹാബികള്‍ പലരും തിക്കും തിരക്കും കൂട്ടിയാണ്‌ ആ തീരൂ കേശത്തില്‍ നിന്നും ഒരല്‍പ്പം കരസ്തമാക്കിയത്.

നബി (സ) ഒരു സാധനം അമാനത്തായി ഏല്‍പ്പിച്ചാല്‍ സഹാബികള്‍ അത്‌ ഒരിക്കലും നഷ്ടപ്പെടുവാന്‍ അനുവദിക്കില്ലെന്നു ഉറപ്പുള്ള നേതാവ്‌ തന്നെയാണ് ഒരിക്കലും നശിച്ചു പോകാത്ത വസ്തു തന്നെ  സഹാബികളുടെ കൈവശം ഏല്‍പിച്ചത്‌. (കാരണം നബി (സ) അംഗ ശുദ്ധി വരുത്തിയ വെള്ളം വരെ ഭൂമിയില്‍ വീഴാന്‍ അനുവദിക്കാതെ അതു ഇരു കൈകളും നീട്ടി സ്വീകരിച്ചു  സ്വന്തം ശരീരത്തില്‍ പുരട്ടുന്ന സ്വഭാവം ആയിരുന്നു ആ സഹാബികള്‍ക്ക്.)  ആ തീരു കേശം ഒരമൂല്യ നിധിയായി സഹാബികള്‍ മുഴുവനും സൂക്ഷിച്ചു വെച്ചു. ബീവി ഉമ്മു സലമ അടക്കമുള്ള സഹാബി വനിതകള്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ആ ആ തീരു കേശം മുക്കിയ ജലം കുടിക്കാന്‍ കൊടുക്കാറുണ്ടായിരുന്നു.

ഒരു യുദ്ധ വേളയില്‍ മഹാനായ ഖാലിദ്‌ ബിന്‍ വലീദ്‌ (റ) എന്തോ സാധനം തിരയുന്നതായി സഹാബികള്‍ കണ്ടപ്പോള്‍ അദ്ധേഹത്തോട് വിവരം അന്വേഷിച്ചു. ഞാന്‍ എന്റെ തൊപ്പി  തിരയുകയാണെന്ന് ഖാലിദ്‌ (റ) മറുപടി പറഞ്ഞു. ഒരു തൊപ്പിക്ക്‌ വേണ്ടി എന്തിനാണ്‌ ഇങ്ങിനെ കഷ്ടപ്പെടുന്നത്‌ എന്നു ചോദിച്ച സുഹൃത്തുക്കളോട്‌ അദ്ധേഹം പ്രതികരിച്ചത്‌ ഇങ്ങിനെ: അതൊരു സാധാരണ തൊപ്പിയല്ല. അതിനകത്ത്‌ ഞാന്‍ നബി (സ) യുടെ മുടി തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്‌. ആ തിരു കേശം തുന്നിപ്പിടിപ്പിച്ച തൊപ്പി ധരിക്കുന്നത്‌ കൊണ്ടാണ് ഞാന്‍ നേതൃത്വം നല്‍കിയ യുദ്ധങ്ങളില്‍ ഒക്കെയും മുസ്ലിം സമൂഹത്തിനു വിജയം ലഭിക്കുന്നത്‌. അങ്ങിനെയുള്ള ആ തൊപ്പി ഞാന്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മാത്രമല്ല ആ തൊപ്പി ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോയാല്‍ അത്‌  ആരുടെയെങ്കിലും കാലിന്നടിയില്‍ പെട്ടു പോയാല്‍ അദബ് കേടാകുമെന്നും ഞാന്‍ ഭയപ്പെടുന്നു.  

മുസ്ലിം സമുദായം തലമുറകളായി ആ തിരു കേശം സരക്ഷിച്ചു പോരുന്നു. പ്രവാചകരുടെ തിരു കേശം എന്നാല്‍ അവിടുത്തെ ശരീരത്തിന്റെ ഭാഗമാണ്‌. അത്‌ അവിടുന്നു ഇഷ്ടപ്പെടുന്നവരുടെ കൈകളില്‍ മാത്രമേ എത്തിച്ചേരുകയുള്ളൂ. മാത്രമല്ല അതു കൈവശം വെക്കുന്ന ആള്‍ക്ക്‌ പ്രവാചകരുടെ നിര്‍ദ്ദേശം ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ മറ്റൊരാള്‍ക്ക് അതു കൈമാറുക. അത്തരത്തില്‍ ഒരു സ്വപ്ന ദര്‍ശനത്തിലൂടെ പ്രവാചകര്‍ (സ) എന്നോട്‌ ഈ തിരു കേശം ശൈഖ്  അബൂബക്കറിനു (കാന്തപുരം ഉസ്താദിനെ അറബികള്‍ വിളിക്കുന്ന പേര്‌)  കൈമാറാണം എന്നു അറിയിച്ചത്‌ കൊണ്ടാണ് ഞാന്‍ ഇത്‌ ഇവിടെ  ഏല്‍പ്പിക്കുന്നത്‌ എന്നാണ്‌ ഡോ: അഹ്‌മദ്‌ ഖസ്രജി മാര്‍കസില്‍ വെച്ചു പറഞ്ഞത്.

ഇന്ത്യയില്‍ തന്നെ എത്രയോ വലിയ കോടീശ്വരന്‍ മാര്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും ലഭിക്കാത്ത ഈ അപൂര്‍വ്വ സൌഭാഗ്യം ബഹു കാന്തപുരം ഉസ്താതിന്‌ ലഭിച്ചതിനു പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്‌. അദ്ധേഹവുമായി അടുത്തു ബന്ധപ്പെട്ടാല്‍ ആ യഥാര്‍ത്യങ്ങള്‍ ബോധ്യപ്പെടും. സമകാലിക ചരിത്രത്തില്‍ അദ്ധേഹത്തിന് തുല്യനായ ഒരു കര്‍മ്മ യോഗി ആരുണ്ട്‌ എന്ന് മുസ്ലിം സമുദായം സഗൌരവം  ചിന്തിക്കുക. അല്ലാതെ അദ്ധേഹത്തെ വിമര്‍ശിക്കാന്‍ മാത്രം ജീവിക്കുന്ന ചില ജന്മങ്ങളുടെ കുപ്രചരണങ്ങളില്‍ നാം വഞ്ചിതരാവരുത്.

മാത്രമല്ല പ്രവാചകരുമായി ബന്ധ പ്പെട്ട വസ്തുക്കളെ മുഴുവന്‍ ആദരിക്കുന്നതാണു ഇസ്ലാമിന്റെ അടിസ്താനം. അവിടുത്തെ വിയര്‍പ്പ് കുപ്പിയിലാക്കി സുഗന്ധമായി സഹാബികള്‍ ഉപയോഗിക്കാറുണ്ടാ യിരുന്നു എന്ന് ചരിത്രം പറയുന്നു.  അവിടുത്തെ വിയര്‍പ്പും, മുടിയും എല്ലാം സമുദായത്തിനു പ്രിയപ്പെട്ടത്‌ തന്നെ. അത്തരം കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്റ്റാറ്റസിനു കുറവായി അനുഭവപ്പെടുന്നുവെങ്കില്‍ അവരുടെ സ്ഥാനം ഇസ്ലാമിന്റെ ബൌണ്ടറിക്ക്‌   പുറത്താണ് എന്നു മാത്രമേ അതേക്കുറിച്ച്പറയാനുള്ളൂ.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

  പ്രമൊദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി



ഉദിനൂര്: കഴിഞ്ഞ ദിവസം ചീമേനിയില്‍ വെച്ചു അപകടത്തില്‍ മരിച്ച ഉദിനൂര് പരതതിച്ചാലിലെ കെ.പ്രമൊദിനു ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നേര്‍ന്നു. തലേന്ന് രാത്രി തൊഴില്‍ പരമായ ആവശ്യത്തിനു ചീമേനിയില്‍ പോയി മടങ്ങും വഴിയാണ് പ്രമൊദ് അപകടത്തില്‍ പെട്ടത്. കാലത്ത്‌ അതുവഴി പോയ ലോറിക്കാര്‍ ആണ് രക്തം വാര്‍ണ്ന നിലയില്‍ റോടരികില്‍ ഒരു യുവാവ്‌ കിടക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട്‌ പോയെങ്കിലും വഴി മദ്ധ്യ മരണം സംഭവിക്കുകയായിരുന്നു.

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

പുനര്‍ വായന  മാതൃഭൂമി 9 .2 . 2011  

പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍


 
തൃശ്ശൂര്‍: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

മര്കസിനു കീഴില്‍ സ്ഥാപിതമാകുവാന്‍ പോകുന്ന നോളജ് സിറ്റിക്ക് കൂടി ഉപകാരപ്പെടും വിധം ആണ് ഇതിന്റെ നിര്‍മ്മാണം. നോളജ് സിറ്റിയില്‍ ലോകത്തെ വിവിധ യൂനിവേഴ്സിറ്റികളുടെ അഫിലിയേറ്റ് സ്ഥാപനങ്ങളും, ഉന്നത പഠന കേന്ദ്രങ്ങള്‍ക്കും പുറമേ നിരവധി പാര്‍പ്പിട സമുച്ചയങ്ങളും ഉണ്ടാകും.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും.

തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

മര്കസ് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്‌ നിര്‍മ്മിക്കുന്നു

കോഴിക്കോട്: തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാലയമായ കാരന്തൂര്‍ മര്‍കസിന്‍ കീഴില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി നിര്‍മ്മിക്കുമെന്നു മര്കസ് ഭാരവാഹികള്‍ അറിയിച്ചു.

മര്കസില് സൂക്ഷിച്ചിട്ടുള്ള തിരു നബി (സ) യുടെ പുണ്യ കേശങ്ങള്‍ ബഹുജനങ്ങള്‍ക്ക് ദര്‍ശിക്കാനുള്ള സൌകര്യത്തോടെ നിര്‍മ്മിക്കുന്ന ഈ മസ്ജിദിനു ശഅറെ മുബാറക് മസ്ജിദ്‌ എന്നാണ് പേര്‍ നല്‍കിയിട്ടുള്ളത്‌. ഈ മസ്ജിദില് ഒരേ സമയം 25,000 പേര്‍ക്ക്‌ നിസ്കരിക്കാനുള്ള സൌകര്യം ഉണ്ടായിരിക്കും. ഇസ്ലാമിക വസ്തു ശില്‍പ്പകലയിലാണ്‌ പള്ളിയുടെ ഡിസൈനിംഗ്.

കഴിഞ്ഞ ദിവസം മര്കസില്‍ നടന്ന തിരുകേശ പ്രദര്‍ശന വേദിയില്‍ വെച്ച്‌ ശഅറെ മുബാറക് മസ്ജിദ്‌ ഫോട്ടോ അനാചാദനവും, ഫണ്ട് ഉല്‍ഘാടനവും നടന്നു. പതിനായിരക്കണക്കിനു വിശ്വാസികളാണ് തീരു കേശം ഒരു നോക്കൂ കാണാനും, അതു മുക്കിയ ജലം കരസ്ഥമാകാനും മര്കസിലെക്ക് ഒഴുകിയെത്തിയത്‌.


ഉത്തരെന്ത്യയിലെ സയ്യിദ് ഇഖ്ബാല് ബാറകാത്ത്‌ വഴി അഞ്ചു വര്‍ഷം മുമ്പ് ലഭിച്ച തിരു കേശവും  ഇക്കഴിഞ്ഞ മര്കസ് സമ്മേളന വേദിയില്‍ വെച്ചു യു.എഇ യിലെ ഖസ്രജി കുടുംബം വഴി ലഭിച്ച തിരു കേശവും ആണ് ഇന്നലെ പ്രദര്‍ശനത്തിനു വെച്ചിരുന്നത്‌.



2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

എസ്.വൈ.എസ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചു.



ഉദിനൂര്: തൃക്കറിപ്പൂര്‍ ടൌണില്‍ കഴിഞ്ഞ ദിവസം സമസ്ത വിദ്യാര്‍ഥി സംഘടന നടത്തിയ മനുഷ്യ ജാലികയൊടാനുബന്ധിച്ച്‌ നടന്ന റാലിയില്‍ എസ്.വൈ.എസ്നേതാക്കള്‍ക്കും, കാന്തപുരം ഉസ്താതിനും എതിരെ അതി നിചമായതരത്തില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ചതില്‍ ഉദിനൂര്മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ പ്രതിഷേധിച്ചു.

പ്രസ്തുത പ്രകടനത്തില്‍ ഉദിനൂര് മദ്രസ്സയിലെ ഉത്തരവാദപ്പെട്ട പണ്ഡിതര്‍ പങ്കെടുത്തത്‌ അങ്ങേയറ്റം വേദനാജനകമാണ് എന്നു ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ഭാരവാഹികളെ എസ്.വൈ.എസ് നേതൃത്വം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. രാഷ്ട്ര സുരക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്ിന് മേല്‍ നടന്ന ഒരു പരിപാടിയില്‍ തികച്ചും സമാധാന പരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ആയ എസ്.വൈ.എസിനെതിരെ റാലിക്കാര്‍ നടത്തിയ പ്രതിഷേധം അനവസരത്തിലായിപ്പോയെന്നും, ഇത്തരം പരിപാടികള്‍ സൌഹൃദത്തിന് ഭംഗം വാര്‍ത്താനേ ഉപകരിക്കൂ എന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.

.
ഉദിനൂരില്‍ മാപ്പിളപ്പാട്ട് മത്സരം ഇന്ന്


ഉദിനൂര്‍: എസ്.കെ.എസ്.എസ്.എഫ് ഉദിനൂര്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (7 .2 .2011 തിങ്കള്‍) വൈകു 6 .30 നു സംസ്ഥാന തല മാപ്പിളപ്പാട്ട് മത്സരം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. എം.ആര്‍.സി ചെയര്‍മാന്‍ ഏ.സി. അത്താഉള്ള മാസ്ടരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസി. പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഒന്നാം സ്ഥാനത്തിനു 2222 രൂപയും, രണ്ടാം സ്ഥാനത്തിനു 1111 രൂപയും പ്രൈസ് മണിയായി ലഭിക്കും.
.

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ദുബൈയില്‍ ഇശല്‍ മഴ
പെയ്തിറങ്ങിയ രാവ്



ദുബായ്: വിശുദ്ധ റബീഉല്‍ അവ്വലിനു സ്വാഗതമോതി പ്രശസ്ത ബുര്‍ദ ഗായകരായ അഹ്മദ് നബീല്‍ ബാംഗ്ലൂര്‍, മുഹമ്മദ്‌ ഹനീഫ് റസാ ഖാദിരി ബീജാപ്പൂര്‍, അബ്ദുസ്സമദ് അമാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദുബായ് അല്‍ ഇത്തിഹാദ് സ്കൂളില്‍ നടന്ന ഇഷ്ഖെ റസൂല്‍ (സ) പരിപാടി ദുബൈയിലെ ആസ്വാദക സമൂഹത്തിനു നവ്യാനുഭൂതിയായി.

കാതടപ്പിക്കുന്ന പാശ്ചാത്യന്‍ വാദ്യ മേളങ്ങളുടെ അകമ്പടിയില്ലാതെ തികച്ചും ഇസ്ലാമിക മാനത്തില്‍ ചിട്ടപ്പെടുത്തിയ ബുര്‍ദ മജ്ളിസിനു സദസ്സില്‍ നിന്നും വമ്പിച്ച പ്രോത്സാഹനമായിരുന്നു ലഭിച്ചത്. 7 വര്ഷം മുമ്പ് ഈ രംഗത്തേക്ക് കടന്നു വന്ന കൊച്ചു ബാലനായിരുന്ന അഹ്മദ് നബീല്‍ തന്റെ കുട്ടിത്തത്തിന്റെ ലക്ഷണം മാറി ഇപ്പോള്‍ പക്വമതിയായ ഒരു ഗായകന്റെ അംഗ ചലനങ്ങളോടെയും ഭാവ ഭേദങ്ങളോടെയും, സദസ്സിനെ തികച്ചും കയ്യിലെടുത്തു.

വടക്കേ ഇന്ത്യയിലെ ഒട്ടേറെ വേദികളില്‍ ബുര്‍ദ തരംഗം സൃഷ്‌ടിച്ച ബീജാപ്പൂര് സ്വദേശി മുഹമ്മദ്‌ ഹനീഫ് റസാ ഖാദിരിയുടെ ഊഴമായിരുന്നു പിന്നീട്. തലേന്ന് രാത്രി കുണ്ടൂര്‍ ഉറൂസ് വേദിയില്‍ ഇഷ്കിന്റെ തേന്‍ മഴ പെയ്യിച്ച അദ്ദേഹം നേരെ ദുബായിലേക്ക് വിമാനം കയറുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ദുബായിലെ പ്രവാചക പ്രേമികള്‍ ചൊല്ലിതീര്‍ത്ത 2 കോടി സ്വലാതുകള്‍ തവസ്സുലാക്കി നടന്ന പ്രാര്‍ഥനക്ക് മൌലാനാ കെ.പി.ഹംസ മുസ്ലിയാര്‍ ചിത്താരി നേതൃത്വം നല്‍കി.

ബുര്‍ദ ആലാപനത്തിനെത്തിയ മാസ്റര്‍ അഹ്മദ് നബീലിനോടൊപ്പം യുനീക് ഉദിനൂര്‍
ഭാരവാഹികളായ ടി.സി.ഇസ്മായില്‍, ടി.പി.അബ്ദുല്‍ റഹീം എന്നിവര്‍.

ബുര്‍ദ ആസ്വദിക്കാനെത്തിയ സദസ്സ്
 അനുജന്‍ മുയീനുധീന്‍  അല്‍ ഐനിലും

ഇശല്‍ മഴയായി പെയ്തിറങ്ങി


അല്‍ ഐന്‍: നബീലിന്റെ: സഹോദരനും, ബുര്‍ദ വേദിയിലെ നവ താരവുമായ  9  വയസ്സുകാരന്‍ വിസ്മയ താരം മാസ്റര്‍ മുയീനുദ്ധീന്‍  അതെ സമയം അല്‍ ഐന്‍ കേരള സോഷ്യല്‍ സെന്ററിലും തകര്ത്താടുകയായിരുന്നു. മുന്‍ നിശ്ചയ പ്രകാരം 2 പരിപാടികളും ഒരേ ദിവസം തന്നെ എത്തിയതിനാല്‍ ജേഷ്ടനെ ദുബായിലും, അനുജനെ അല്‍ ഐനിലുമായി സംഘാടകര്‍ ക്രമപ്പെടുത്തി.


.

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

   അല്‍ മുജമ്മ ഉല്‍ ഇസ്ലാമി 
മീലാദ് കാമ്പയിന്‍ ആരംഭിച്ചു


തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തിലുള്ള മീലാദ് കാമ്പയിന് പ്രൌഡോജ്ജ്വല തുടക്കം. ഇന്നലെ ജുമുഅ നിസ്കാരാനതരം മൗലാന എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി. വൈകുന്നേരം ടൌണില്‍ നടന്ന വിളംബര ജാഥയില്‍ സ്ഥാപനത്തിലെ വിധ്യാര്തികള്‍ അടക്കം നിരവധി പേര്‍‍ പങ്കെടുത്തു. തുടര്‍ന്ന് പ്രമുഖ വാഗ്മി എം.എ ജാഫര്‍ സാദിഖ് സഅദി പ്രമേയ വിശദീകരണ പ്രസംഗം നടത്തി. മഗരിബിനു ശേഷം മുജമ്മഉ അംഗണത്തില്‍ നടന്ന ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് തയ്യിബ് അല്‍ ബുഖാരി നേതൃത്വം നല്‍കി. ശനി ഞായര്‍ ദിവസങ്ങളില്‍ വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും.
 
.

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

മയ്യിത്ത് നിസ്കാരം
ദുബായ്: കഴിഞ്ഞ ദിവസം നിര്യാതയായ പെരിയോത്തെ എ.കെ.മറിയം ഹജ്ജുമ്മയുടെ പേരിലുള്ള മയ്യിത്ത് നിസ്കാരം ഇന്ന് (4 .2 .11 വെള്ളി) ജുമുഅക്ക് ശേഷം ബാര്‍ ദുബായ് മ്യൂസിയം പള്ളിയിലും, ദേര അല്‍ ഫുതൈം പള്ളിയിലും, അബൂദാബി എന്‍.എം.സി ക്കടുത്തുള്ള ബിന്‍ ഹമൂദ മസ്ജിദിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.  
 
.

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ഉദിനൂരില്‍ നബിദിനാഘോഷം
18 , 19 , 20 തിയ്യതികളില്‍

ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്തും, ലജ്നതും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിനാഘോഷം ഫെബ്രു 18 ,19 ,20 തിയ്യതികളില്‍ മമ്പഉല്‍ ഉലൂം മദ്രസ്സയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി   സി.അബ്ദുറഹീം മുസ്ലിയാര്‍ ചെയര്‍മാനും, സി.കെ ഷമീം കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഘോഷയാത്ര, വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരങ്ങള്‍, മൌലിദ് പാരായണം തുടങ്ങിയ പരിപാടികള്‍ നടക്കും.


.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

മാസ്റര്‍ അഹ്മദ് നബീല്‍ ബാന്ഗലൂര്‍,
മാസ്റര്‍ മുയീനുദ്ധീന്‍ ബാന്ഗലൂര്‍ എന്നിവര്‍ യു.എ. ഇ യില്‍

ദുബായ്: പ്രശസ്ത ബുര്‍ദ ഗായകരായ മാസ്റര്‍ അഹ്മദ് നബീല്‍ ബാന്ഗലൂര്‍, മാസ്റര്‍ മുയീനുദ്ധീന്‍ ബാന്ഗലൂര്‍ എന്നിവര്‍ യു.എ. ഇ യിലെത്തി. റബീഉല്‍ അവ്വല്‍ പ്രമാണിച്ച് യു.എ ഇ യിലെ വിവിധ വേദികളില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതിനാണ് ഇരുവരും ഇവിടെ എത്തിയിട്ടുള്ളത്.


ഫെബ്രു 3 നു വൈകു 7 മണിക്ക് അബൂദാബി കേരള സോഷ്യല്‍ സെന്ററിലും, ഫെബ്രു 4 നു ദുബായ് അല്‍ ഇത്തിഹാദ് സ്കൂളിലും ആണ് പരിപാടി നടക്കുക. ഇമാം ബൂസൂരി ഫൌന്ടെഷന്‍ ഡായരക്ടര്‍ അബ്ദുസ്സമദ് അമാനിയും, സയ്യിദ് മുഹമ്മദ്‌ അസ്ലം ജിഫ്രി സിലോണ്‍, തുടങ്ങി നിരവധി പ്രശസ്തരും വേദിയില്‍ അണി നിരക്കും.


മുന്‍ പരിപാടികളില്‍ നിന്നൊക്കെ വ്യതിരിക്തമായ ഒരു പ്രത്യേക ചടങ്ങ് ഈ വേദിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. അഥവാ പ്രവാചക പ്രേമികളായ പരശതം വിശ്വാസികള്‍ ചൊല്ലിത്തീര്‍ത്ത ഒരു കോടി സ്വലാത്ത് മുന്നില്‍ വെച്ച് അവിടെ നിന്നും ദുആ ചെയ്യും. പ്രമുഖ വാഗ്മി എന്‍.എം.സാദിഖ് സഖാഫിയുടെ പ്രഭാഷണവും വേദിയില്‍ നടക്കും.