ദമ്മാം ; സൗദി അറേബ്യയില്‍ മഴയുടെ ദിനങ്ങള്‍ മാത്രം . കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച അസ്ഥിര കാലാവസ്ഥയില്‍ നിന്നും സൌദിയുടെ വിവിധ പ്രദേശങ്ങള്‍ക്ക് ഇനിയും മോചനമായിട്ടില്ല. തിങ്കളാഴ്ച മുതല്‍ നന്നേ ചെറിയ തോതില്‍ പെയ്തുകൊണ്ടിരുന്ന മഴ ചൊവ്വാഴ്ച അതിരാവിലെ മുതല്‍ ശക്തിയാര്‍ജിച്ചു പകല്‍ മുഴുവന്‍ തിമിര്‍ത്തു പെയ്ത് ജനജീവിതം സ്തംഭിപ്പിച്ചു.ഇന്നും അതെ അവസ്ഥ തന്നെ തുടരുകയാണ് .പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും കൊടും തണുപ്പുമാണ് അനുഭവപെട്ടു കൊണ്ടിരികുന്നത് .
ഇടയ്ക്കിടെയുണ്ടായ ഇടിമുഴക്കം നാട്ടിലെ തുലാവര്‍ഷത്തിന്റെ പ്രതീതി ഉളവാക്കി. കാലാവസ്ഥയിലെ വ്യതിയാനം മുന്‍കൂട്ടികണ്ട് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയില്‍ തന്നെയാണ്.മിക്ക റോഡുകളിലും വെള്ളം കെട്ടി നില്കുന്നതിന്നാല്‍ ഗതാഗതം നിലച്ചു . വ്യാപാരസ്ഥാപനങ്ങള്‍ മുഴുവന്‍ ജനശൂന്യമായിരുന്നു .എന്നാല്‍ കാര്യമായ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തലസ്ഥാന നഗരിയായ റിയാദിലും ഇന്നലെ രാവിലെ ആരംഭിച്ച മഴ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് , റിയാദിലെ ഏറ്റവും ജന തിരക്ക് കൂടിയ പ്രദേശമായ ബത്ഹ പോലുള്ള സ്ഥലങ്ങളില്‍ ഇന്നലെ മഴവെള്ള പാച്ചില്‍ ആയിരുന്നു ...വൈകുന്നേരത്തോടെ ഇടി -മിന്നലിന്റ്റെ അകമ്പടിയോടെ എത്തിയ മഴ ജനങ്ങളില്‍ ഭീതി പരത്തിയിരുന്നു ...എന്നാല്‍ ഇടിയും മിന്നലും അത്ര നീണ്ടു നിന്നില്ല .നൂറു കണക്കിന് വാഹനാപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അവയില്‍ ജീവഹാനി സംഭവിച്ചതായി വിവരമില്ലെന്ന് ട്രാഫിക് വിഭാഗം പറഞ്ഞു.
ഈജിപ്തില്‍ ഘോര മഴയ്ക്ക് വഴിവെച്ച അന്തരീക്ഷത്തിലെ ന്യൂനമര്‍ദം സൗദിയുടെ വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങിയതാണ് ചൊവ്വാഴ്ച സൗദിയുടെ പലഭാഗങ്ങളിലും ഉണ്ടായ കലുഷിത കാലാവസ്ഥയ്ക്കു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.സൗദിയുടെ എല്ലാ പ്രവിശ്യകളിലും ഇനിയും മഴയുടെ സാധ്യത നിലനില്‍ക്കുകയാണ്.