ഉദിനൂര്‍: ഉദിനൂര്‍, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ കള്ളനോട്ടുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. 100ന്റെ നോട്ടുകളാണ് വ്യാപകമായിട്ടുള്ളത്. ചില കടകളില്‍ ലഭിച്ച നോട്ടുകളില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തിയത്. തീരദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ കൂടുതലും വിനിമയം ചെയ്യപ്പെട്ടിട്ടുള്ളത്.