Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജനുവരി 25, ചൊവ്വാഴ്ച

അബുദാബി: വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സിവില്‍ വ്യോമയാന മന്ത്രി വയലാര്‍ രവി. വ്യോമയാന വകുപ്പിന്റെ ചുമതല ലഭിച്ചശേഷം ആദ്യമായി യു.എ.ഇ.യിലെത്തിയ വയലാര്‍ രവി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ എങ്ങനെ ലാഭകരമായി വിന്യസിക്കാം എന്നതിനെക്കുറിച്ച് വിശദമായി പഠിച്ച് നടപടികള്‍ ആരംഭിക്കുമെന്ന് വയലാര്‍ രവി പറഞ്ഞു. ''എളുപ്പം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല എയര്‍ ഇന്ത്യയിലുള്ളത്. ലാഭകരമായ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍, സര്‍വീസുകളുടെ ഗുണമേന്മ, വിമാനങ്ങളുടെ നിലവാരം, വിമാനജോലിക്കാരുടെ തൊഴില്‍പ്രശ്‌നങ്ങള്‍, എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചിട്ടും തീരാത്ത പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്രിയാത്മകമായ ഇടപെടലുകളും തീരുമാനങ്ങളും അനിവാര്യമാണ്.
             ''കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരികള്‍ക്ക് അപേക്ഷിക്കുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഓഹരിപങ്കാളിത്തം ഉറപ്പിക്കാന്‍ വ്യോമയാനമന്ത്രിയെന്ന നിലയില്‍ ഇടപെടലുകള്‍ ഉണ്ടാവും. ഓഹരിക്ക് അപേക്ഷിക്കാനുള്ള ജനവരി 31-ന്റെ കാലപരിധി നീട്ടാന്‍ പറ്റുമോ എന്ന് അന്വേഷിക്കും.
           ''പ്രവാസി വോട്ടിന്റെ കാര്യത്തിലും നിയമം പ്രാബല്യത്തിലായിക്കഴിഞ്ഞു. വിദേശ ഇന്ത്യക്കാര്‍ക്ക് ന്യായമായ രേഖകളോടെ നാട്ടില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശമുണ്ട്. യു.എ.ഇ.യിലെ തൊഴില്‍മന്ത്രിയുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടത്തിയതായി രവി പറഞ്ഞു. തൊഴില്‍പ്രശ്‌നങ്ങളില്‍ തൊഴിലാളികള്‍ക്ക് ഗുണപരമായ ഒട്ടേറെ നിയമങ്ങള്‍ യു.എ.ഇ. മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.   വയലാര്‍ രവി പറഞ്ഞു.