ജാമിയ നൂരിയ സമ്മേളനം സമാപിച്ചു.
ഐക്യ ചര്‍ച്ച നിബന്ധനകള്‍ക്ക് വിധേയം: ചെറുശ്ശേരി
പട്ടിക്കാട്: ഇരു വിഭാഗം സമസ്തയും തമ്മിലുള്ള യോജിപ്പിന്റെ വിഷയത്തില്‍ തങ്ങളുടെ പ്രസ്ഥാനത്തിന് ചില നിബന്ധനകള്‍ ഉണ്ടെന്നും പ്രസ്തുത നിബന്ധനകള്‍ മധ്യസ്തന്മാരെ അറിയിച്ചിട്ടുണ്ടെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം) ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനത്തില്‍ സനാദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്നു നാളുകളായി ജാമിയ നഗറില്‍ നടന്നു വരുന്ന പരിപാടികളുടെ സമാപന സമ്മേളനം കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള ഉത്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി, തുടങ്ങിയവര്‍ സംസാരിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനാദ് ദാന പ്രസംഗവും, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തി. 220 പണ്ഡിതര്‍ക്കു ഫൈസി ബിരുദം നല്‍കി.
ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ പ്രസംഗം കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു. |