Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, നവംബർ 21, ഞായറാഴ്‌ച

ഉദിനൂരിനു ചരിത്ര നേട്ടം

ദുബായ് എസ്.വൈ.എസ് വിജ്ഞാന പരീക്ഷ

ഏ.സി. ശബീറിന് സ്വര്‍ണ്ണ മെഡല്‍


ദുബായ്: എസ്.വൈ.എസ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റി വിശുദ്ധ കഅബാലയ ചരിത്രം  ആസ്പദമാക്കി    നടത്തിയ വിജ്ഞാന പരീക്ഷയില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഏ.സി. മുഹമ്മദ്‌  ഷബീര്‍    ഉദിനൂരിന്റെ അഭിമാനമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരുമാടക്കം    ഇരുനൂറോളം മത്സരാര്‍തികള്‍ പങ്കെടുത്ത പരീക്ഷയിലാണ് ഷബീര്‍ മികവു തെളിയിച്ചത്. ഉദിനൂരില്‍ നിന്നും  ശബീറിന്റെ അടുത്ത സുഹൃത്തുക്കളായ അര ഡസനോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ദുബായ് മര്‍കസ് ആസ്ഥാനത്ത്‌ വെച്ചായിരുന്നു പരീക്ഷ നടന്നത്.   

വിജയിക്കുള്ള സ്വര്‍ണ്ണ മെഡല്‍ സയ്യിദ് എം. കെ. തങ്ങള്‍ വിതരണം ചെയ്തു. സയ്യിദ് ഷംസുദ്ദീന്‍ ബാ അലവി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്, ടി.സി.ഇസ്മായില്‍ ഉദിനൂര്‍, സി.എം.അബ്ദുള്ള ചേരൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

മര്‍ഹൂം ടി.അബ്ദുല്‍ കരീം ഹാജിയുടെയും, ഏ.സി. ബീഫാത്തിമയുടെയും മകനായ ഷബീര്‍ ദുബായ് ഗര്‍ഗാഷ് ഇന്ഷൂറന്‍സില്‍ ജോലി ചെയ്യുന്നു. ഭാര്യ റിസ് വാന.


പരീക്ഷയില്‍ മികവു തെളിയിച്ചു നാടിന്‍റെ അഭിമാനം ഉയര്‍ത്തിയ ഏ.സി.ശബീറിനെ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് കമ്മിറ്റി ഭാരവാഹികളും, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യുനീക് എജുക്കോം സെന്റര്‍ ഭാരവാഹികളും, നിരവധി സുഹൃത്തുക്കളും അഭിനന്ദനം അറിയിച്ചു.

വിജ്ഞാന പരീക്ഷയിലെ ജേതാവിനുള്ള സ്വര്‍ണ്ണ മെഡല്‍ സയ്യിദ്
എം. കെ. തങ്ങളില്‍ നിന്നും എ.സി.മുഹമ്മദ്‌ ഷബീര്‍ ഏറ്റു വാങ്ങുന്നു. 

സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ശേഷം ഷബീര്‍ തന്റെ നാട്ടുകാര്‍ക്കൊപ്പം
ക്യാമറക്ക്‌ പോസ് ചെയ്തപ്പോള്‍