ഇഷ്ഖേ മദീനാ ശരീഫ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഉദിനൂര്‍: താള, മേള, വര്‍ണ്ണ ലയങ്ങള്‍ സമ്മേളിക്കുന്ന അനര്‍ഘമായ പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബുര്‍ദ കാവ്യാലാപന രംഗത്തെ നവ താരമായ മാസ്റെര്‍ മൊയീനുധീനും സംഘവും ഉദിനൂരില്‍ ഇന്ന് അവതരിപ്പിക്കുന്ന ഇഷ്ഖേ മദീനാ ശരീഫ് പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് (21 .11 .10 ) ഞായര്‍ വൈകു: 7 മണിക്ക് ഉദിനൂര്‍ യുനീക് എജുക്കോം സെന്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി നഗറിലാണ് പരിപാടി നടക്കുക. മുയീനുധീനോടൊപ്പം പ്രമുഖ ബുര്‍ദ ഗായകനായ അബ്ദുസ്സമദ് അമാനി, ഇമാം ബൂസൂരി ഫൌണ്ടേഷന്‍ ഡയരക്ടര്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ്, തുടങ്ങിയവരും നിരവധി കൊച്ചു കലാകാരന്മാരും പങ്കെടുക്കും.
പരിപാടിയുടെ ഓണ്‍ലൈന്‍ സംപ്രേഷണം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിക്ക് (യു.ഏ.ഇ സമയം 9 .30 , സൗദി സമയം 8 .30 ) ഉദിനൂര്‍ ഡോട്ട് കോമിലും, മൈ തൃക്കരിപ്പൂര്‍ ഡോട്ട് കോമിലും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഉദിനൂര്‍ സുന്നി സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ എന്‍. അബ്ദുല്‍ റഷീദ് ഹാജി, ടി. അബ്ദുള്ള മാസ്റെര്‍, ടി.പി.ഷാഹുല്‍ ഹമീദ് ഹാജി, ഏ.ജി. ഹസന്‍, ടി.അബ്ദുല്‍ ഹമീദ്, സുബൈര്‍ കോട്ടപ്പുറം, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.