പണ്ഡിത ക്യാമ്പ് സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍ : അല്‍ മുജമ്മുല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിത ക്യാമ്പ് സംഘടിപ്പിച്ചു. ത്രിക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും 100 ലധികം പണ്ഡിതന്മാരും നിരവധി മുതഅല്ലിമ്കളും ക്യാമ്പില്‍ പങ്കെടുത്തു. നൂറുല്‍ ഉലമാ എം.ഏ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും, എഴുത്തുകാരനും, അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററും ആയ പി.എം.കെ ഫൈസി ക്ലാസ് എടുത്തു.
ഏറെ മാതൃകാ പരമായി നടന്ന ക്യാമ്പില്‍ നവ ആധുനിക സമൂഹത്തില്‍ പണ്ഡിതന്മാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയത്തെ സംബന്ധിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടന്നു. എം.ടി.അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഗതവും, എം.ജാബിര്‍ സഖാഫി നന്ദിയും പറഞ്ഞു.
അല്‍ മുജമ്മഉല്‍ ഇസ്ലാമി സംഘടിപ്പിച്ച ഉലമാ ക്യാമ്പില്‍ പി.എം.കെ. ഫൈസി ക്ലാസെടുക്കുന്നു |
പണ്ഡിത ക്യാമ്പിനെത്തിയ സദസ്സ് |
ക്യാമ്പിനു ശേഷം നടന്ന ഉളുഹിയ്യത്ത് മാംസ വിതരണം |