രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍
സാഹിത്യോത്സവ്: റാസ് അല്‍ഖോര്‍ ജേതാക്കള്‍
ദുബായ്: കേരള സ്റ്റേറ്റ് സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫ് കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) യുടെ ദുബൈ സോണല്‍ സാഹിത്യോത്സവില്‍ 174 പോയിന്റോടെ റാസ് അല്‍ ഖോര്‍ സെക്ടര്‍ ജേതാക്കളായി. ദേര സെക്ടര്‍ രണ്ടാം സ്ഥാനവും, മുഹൈസിന സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെള്ളിയാഴ്ച ദുബായ് മംസാറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ നടന്ന പ്രൌടോജ്ജ്വല ചടങ്ങിന്റെ പ്രാരംഭ സെഷന്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ കെ.എം.അബ്ബാസും, സമാപന സെഷന്‍ കഥാ കൃത്ത് സന്തോഷ് എച്ചിക്കാനവും ഉദ്ഘാടനം ചെയ്തു. ദുബായ് മുന്സിപാലിറ്റി സീനിയര്‍ മീഡിയ കറസ്പോണ്ടന്റും, കവിയുമായ ഇസ്മയില്‍ മേലടി പരിസ്ഥിതി മലിനീകരനത്തിനെതിരെ ഉള്ള സമൂഹ ചിത്ര രചന ഉദ്ഘാടനം ചെയ്തു.