സുപ്രസിദ്ധ ബുര്‍ദ ഗായകന്‍ മുയീനുദ്ധീന്‍ ഉദിനൂരിലെത്തുന്നു
ഉദിനൂര്‍: തിരുനബി (സ) പ്രേമ കാവ്യാലാപന രംഗത്തെ വിസ്മയ താരം ഒമ്പത് വയസ്സുകാരനായ മാസ്റ്റര്‍ മുയീനുദ്ധീന്‍ ബാംഗ്ലൂര്‍, ഉദിനൂരിലെത്തുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ചു ഉദിനൂര്‍ മഹല്ല് എസ് .വൈ.എസും, എസ്.എസ്.എഫും സംയുക്തമായി നടത്തുന്ന ഇഷ്ഖെ മദീനാ ശരീഫ് എന്ന പരിപാടിക്കാണ് ബുര്‍ദ ആലാപന രംഗത്തെ ഈ വിസ്മയ താരം ഇടം പ്രദമായി ഈ പ്രദേശത്ത് എത്തുന്നത്. 2010 നവമ്പര്‍ 21 ഞായര്‍ വൈകുന്നേരം 6 മണിക്ക് ഉദിനൂര്‍ യുനീക് എജുക്കോം സെന്റര്‍ ഗ്രൗണ്ടില്‍ അത്യന്താധുനിക സജീകരനങ്ങളോടെ തയ്യാറാകുന്ന മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി നഗറിലാണ് പരിപാടി നടക്കുക.
മുയീനുദ്ധീനെ കൂടാതെ ഇമാം ബൂസ്സൂരി ഫൌന്ടെഷന്‍ ഡയരക്ടര്‍മാരായ സയ്യിദ് സുഹൈല്‍ അസ്സഖാഫ്, അബ്ദുസ്സമദ് അമാനി പട്ടുവം എന്നിവരും പരിപാടിക്കെത്തും. ഇതേ വേദിയില്‍ ഇതിനു മുമ്പ് മുയീനുദ്ധീന്റെ സഹോദരന്‍ അഹ്മദ് നബീലിന്റെ സ്റ്റേജ് ഷോ എസ്.വൈ.എസ് സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ നിന്നും ലഭിച്ച പ്രചോദനത്തിലാണ് അന്ന് മറ്റൊരാളുടെ അധീനത്തിലായിരുന്ന ഈ സ്ഥലം ഇപ്പോള്‍ എസ്.വൈ.എസിന്റെ അധീനത്തിലാകാന്‍ ഏറെ സഹായകരമായത്.
പരിപാടിയുടെ വിജയത്തിനായി ജ: ടി.പി. ഷാഹുല്‍ ഹമീദ് ഹാജി ചെയര്‍മാനും, ഏ.ജി. ഹാരിസ് കണ്‍വീനറും ആയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.