മുജമ്മഉല്‍ ഇസ്ലാമി ഹജ്ജു സംഘം മക്കയില്‍ എത്തി
മക്ക ; തൃകരിപൂര്‍ മുജമ്മ ഉല്‍ ഇസ്ലാമിയുടെ കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി പുറപെട്ട തീര്‍ഥാടകര്‍ സുഖകരമായി മക്കയിലെത്തി;
പുലര്‍ച്ചെ മൂന്നു മണിയോടെ തന്നെ ഹാജിമാര്‍ ജിദ്ദ ഇന്റര്‍നാഷനല്‍ എയര്‍പോട്ടില്‍ എത്തിയിരുന്നു, യാത്രാ രേഖാ പരിശോധനകള്‍ എല്ലാം കഴിഞ്ഞു , രാവിലെ ഒന്‍പതു മണിയോടെ എല്ലാവരും പരിശുദ്ധ മക്കയില്‍ എത്തി, തക്ബീര്‍ ധ്വനികളോടെയാണ് ഹാജിമാര്‍ മക്കയുടെ കവാടത്തിലേക്ക് പ്രവേശിച്ചത്, എല്ലാ ഹാജിമാരും തീര്‍ത്തും സന്തുഷ്ടരാണ് , കാലാവസ്ഥ പ്രശനം കാര്യമായി ആര്‍ക്കും ബാധിച്ചിട്ടില്ല . പ്രതേകിച്ചു ഉദിനൂരില്‍ നിന്നുമുള്ള ഹാജിമാര്‍ എല്ലാം തന്നെ പൂര്‍ണ സംതൃപ്തരാണ് . ഹരമിന്റ്റെ തൊട്ടടുത്തുള്ള ഹില്ടന്‍ ഹോട്ടലിനു സമീപത്തുള്ള ഹജിമാര്കായുള്ള പുതിയ കെട്ടിടത്തിലാണ് മുജമ്മ സംഘം താമസികുന്നത്,
മുജമ്മഉ ഹജ്ജ് സംഘത്തിലെ ഉദിനൂര്‍ നിവാസികള്‍
എ.ബി. മൈമൂന, അന്ന നഫീസ ഉമ്മ, എ.ജി.കുഞ്ഞായിഷ ഇവര്‍ക്ക് പുറമേ മണിയനോടിയില്‍ നിന്നുള്ള എ.ജി.ഖദീജയും ഈ സംഘത്തിലുണ്ട്.
BY: സുബൈര്‍ ഉദിനൂര്‍