മുഹമമദ് റാഫിക്ക് ജന്‍മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി
തൃക്കരിപ്പൂര്‍: ഇന്ത്യന്‍ ഫുട്ബാള്‍ താരം മുഹമമദ് റാഫിക്ക് ജന്‍മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് തങ്കയം ജംഗ്ഷനില്‍ നിന്നും തുറന്ന ബി.എം.ഡ്ബ്ള്യു വാഹനത്തില്‍ ഘോഷയാത്രയായി ഇതിഹാസ താരത്തെ സ്വീകരണ സ്ഥലമായ ഹൈസ്കൂള്‍ ഗ്രൌണ്ടിലേക്ക് ആനയിച്ചു. മുത്തുകുടകളും വാദ്യ മേളങ്ങളും, വിവിധ കലാ രൂപങ്ങളോടെയുള്ള ഘോഷയാത്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ ക്ളബ്ബുകളിലെ അംഗങ്ങള്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കുടുംബ ശ്രീ അംഗങ്ങള്‍ , വിവിധ പരിശീലന കളരികളിലെ ഫുട്ബാള്‍ താരങ്ങള്‍ തുടങ്ങിയവര്‍ അണി നിരന്നു.
തുടര്‍ന്ന് തൃക്കരിപ്പൂര്‍ ഗവ : ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഫിഫ അപ്പീല്‍ കമ്മറ്റിയംഗം പി.പി.ലക്ഷ്മണന്‍ ഉപഹാരം നല്‍കി മുഹമമദ് റാഫിയെ ആദരിച്ചു. സമീപ കാലത്ത് തൃക്കരിപ്പൂര്‍ കണ്ട ഏറ്റവും വലിയ ജനാവലിയായിരുന്നു പരിപാടി കാണാനെത്തിയത്. ഇതോടനുബന്ധിച്ച് നാളെ (16.10.2010) ന് വിവ കേരളയും റാഫി ഇലവനും തമ്മില്‍ മിനി സ്റ്റേടിയത്തില്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരമുണ്ട് .