പ്രതിശ്രുത വരന്റെ മാതാവ് മരണപ്പെട്ടു.
ഉദിനൂര്‍: പേക്കടം ഇട്ടമ്മല്‍ ഹൌസിലെ എ.ജി. ബീഫാത്തിമ മരണപ്പെട്ടു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
ഈ വരുന്ന ഞായരാഴ്ച മകന്‍ അയ്യൂബിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ബന്ധുക്കളെ തേടി ദുരന്ത വാര്‍ത്ത എത്തിയിരിക്കുന്നത്. മര്‍ഹൂം കെ.പി.അബ്ദുള്ള (മാട്ടൂല്‍) യുടെ ഭാര്യയും, മര്‍ഹൂം എ.ജി.ഹസൈനാര്‍ ഹാജിയുടെ സഹോദരിയുമാണ്. മറ്റൊരു സഹോദരനായ എ.ജി.അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ പുത്രിയെ ആണ് അയ്യൂബ് വിവാഹം ചെയ്യുന്നത്. ബീഫാത്തിമക്കു ഏഴു മക്കളുണ്ട്. നാല് ആണും, മൂന്നു പെണ്‍ മക്കളും. മുംബയിലുള്ള മകന്‍ അസ്ലം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനാസ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Reported By: T.C.Abdul Khader Haji