Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

റംസാന്‍ മതവിജ്ഞാന പരീക്ഷ ഇന്ന്. മഹല്ലിലെ നൂറോളം വരുന്ന
കുടുംബിനികളും, വിദ്യാര്‍ത്ഥിനികളും പരീക്ഷാ ഹാളിലേക്ക് ....‍

ഉദിനൂര്‍; ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റ്റെ അഭിമുഖ്യത്തില്‍ , മഹല്ലിലെ വനിതകള്‍ക്കായി ഒരുക്കുന്ന റംസാന്‍ മതവിജ്ഞാന പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി , മഹല്ലിലെ നൂറോളം വരുന്ന വനിതകളാണ് ഇന്ന് (29.08.10 ഞായറാഴ്ച) പേനയും പേപ്പറുമായി പരീക്ഷ ഹാളിലേക്ക് എത്തുന്നത്‌ .വിശുദ്ധ ഖുറാനിലെ വിജ്ഞാന ഭാഗങ്ങള്‍ കോര്‍ത്തിണക്കി പ്രത്യെകം തയ്യാറാക്കിയ ഹാന്‍ഡ്‌ ബുക്ക്‌ ഒരാഴ്ച മുമ്പ് വിതരണം ചെയ്തിരുന്നു . ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള എണ്‍പതോളം ചോദ്യങ്ങളെ ആയിരിക്കും കുടുംബിനികള്‍ നേരിടേണ്ടി വരിക . ഉദിനൂര്‍ സുന്നി സെന്റ്റെര്‍ ഓഡിറ്റിറിയമാണ് പരീക്ഷ കേന്ദ്രം, ഇന്ന് രാവിലെ പത്തു മണിക്ക് പരീക്ഷാര്തികള്‍ സെന്റ്റെറില്‍ എത്തി പരീക്ഷ ക്രമനമ്പര്‍ വാങ്ങിയിരിക്കണം . പത്തര മണിക്ക് മാത്രമേ ഹാളിലേക്ക് പ്രവേശനമുള്ളൂ...പതിനൊന്നു മണിക്ക് പരീക്ഷ ആരംഭിക്കും . ഒരുമണിക്കൂര്‍ സമയമാണ് പരീക്ഷക്ക്‌ അനുവദിക്കുക, നൂറോളം വരുന്ന പരീക്ഷാര്തികളെ നിയന്ത്രികുന്നത് , രണ്ടു അധ്യാപികമാരാണ് , ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളിലെ സുഹറ ടീച്ചറും, ഇതേ സ്കൂളിലെ തന്നെ ഹസീന ടീച്ചറുമാണ്. കഴിഞ്ഞ രണ്ടു ആഴ്ചകള്‍ കാലാവസ്ഥ കൊണ്ട് നല്ല തണുപ്പന്‍ കാലമായിരുന്നെങ്കിലും , പരീക്ഷ ചൂട് വനിതകളെ വല്ലാതെ ബുദ്ധി മുട്ടിച്ചു ,പക്ഷെ ഇതൊന്നും വിലക്കെടുക്കതെ എല്ലാവരും പരീക്ഷയ്ക്കായി തയ്യാറായിരുന്നു, ആരായിരിക്കും ഈ പരീക്ഷയിലെ വിജയി ? അതറിയാനായി മഹല്ലിലെ ജനത ഒന്നടങ്കം കാത്തിരിക്കുകയാണ് .....

ഇബ്രാഹിം കുട്ടി .ടി