ശ്രീകാന്തിന്റെ മരണം ഉദിനൂരിനെ ദുഖത്തിലാഴ്ത്തി
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പരിസരത്തെ പരേതനായ സുകുമാരന്റെ മകന്‍ ചെണ്ട ആര്‍ട്ടിസ്റ്റ് ഇ വിനയചന്ദ്രന്റെ മരണം കൂട്ടുകാരിലും നാട്ടുകാരിലും കടുത്ത ദുഖമുളവാക്കി. ഞായര്‍ പുലര്‍ച്ചെയാണ് കിണറിന്റെ കയറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല.
ഉദിനൂരില് ഒരാഴ്ച്ചക്കകം ഇത് രണ്ടാമത്തെ ആത്മഹത്യയാണ്. കഴിഞ്ഞാഴ്ച നടക്കാവിലെ കൂട്ടായിക്കാരന് കുഞ്ഞിരാമന്റെ മകന് അനൂപാണ് തീ വണ്ടിക്ക് മുന്നില് ചാടി മരിച്ചത്.