റംസാന്‍ റിലീഫ് പ്രവര്‍ത്തന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... ആദ്യ ഘട്ട റിലീഫ് ഇന്ന് ഉദിനൂര്‍ സുന്നി സെന്റ്റെരില്‍ ..
ഇബ്രാഹിം കുട്ടി . ടി
ഉദിനൂര്‍ ,മഹല്ല് സുന്നീ യുവജന സംഘത്തിനു കീഴില്‍ ഉദിനൂര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ ആഭിമുക്യത്തിലുള്ള റംസാന്‍ റിലീഫ് പ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയയതായി ഭാര വഹികള്‍ അറിയിച്ചു. കാല്‍നൂറ്റാണ്ട് കാലമായി റംസാനില്‍ തുടര്‍ന്ന് പോരുന്ന ഉദിനൂര്‍ സുന്നി സെന്റ്റെരിന്റ്റെ റിലീഫ് പ്രവര്‍ത്തനം തൃകരിപ്പൂര്‍ പഞ്ചായത്തിന് തന്നെ മാതൃഗയായി എന്നുള്ളത് ചരിത്രം ഓര്‍മിപ്പിക്കുന്നു...ഉദിനൂര്‍ മഹല്ലില്‍ തന്നെ നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുന്ടെങ്ങിലും അവര്‍ക്കെല്ലാം അന്നും ഇന്നും സുന്നി സെന്റ്റെരിന്റ്റെ പ്രവര്‍ത്തനം മാതൃകയായിട്ടെ ഉള്ളൂ... വ്യഴാഴ്ച രാവിലെ ഏഴു മണിമുതല്‍ മഹല്ലിലെ തിരഞ്ഞെടുകപ്പെട്ട അറുപതു വീടുകളില്‍ റമസാന്‍ കിറ്റ് എത്തിച്ചു കൊടുക്കും .ഇതില്‍ ഒരു കുടുംബത്തിനു റംസാന്‍ കഴിയാനുള്ള മുഴുവന്‍ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട് . തുടര്‍ന്ന് ളുഹര്‍ നമസ്കാരാനന്തരം മഹല്ലിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉള്ള കാരക്ക വിതരണവും നടക്കും. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്കുന്നതിന്നായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു ..റംസാന്‍ ഒടുവിലും നിരവധി കാരുണ്യ പ്രവര്‍ത്തനത്തിന് ഉദിനൂര്‍ സുന്നി സെന്റ്റെര്‍ സാക്ഷ്യം വഹിക്കും