റമളാനിനെ വരവേല്ക്കാന്‍ നാടൊരുങ്ങി
സുബൈര്‍ ഉദിനൂര്‍
ഉദിനൂര്‍ ; പരിശുദ്ധ റമളാന്‍ അരികിലെത്തി,വരവേല്ക്കാന്‍ നാടൊരുങ്ങി. പുണ്യങ്ങളുടെ പൂകാലമായ റമളാന്‍ മാസത്തെ വരവേല്‍ക്കാന്‍ നാടും നഗരവുമെല്ലാം ഒരുങ്ങി കഴിഞ്ഞു .ഇനി ഉള്ള ദിനരാത്രങ്ങള്‍ എല്ലാം പ്രാര്‍ത്ഥനകളുടെതു മാത്രം....ഒരുക്കങ്ങളുടെ ഭാഗമായി ഓരോ നാടുകളിലെയും പള്ളികളും പരിസര പ്രദേശങ്ങള്‍ വൃത്തിയാകുകയും ,പതിവുകളില്‍ നിന്നും വ്യതസ്തമായ പരിപാലനങ്ങള്‍ ആണ് എങ്ങും നടകുന്നത്. ഇനി റമളാന്‍ മുന്നിലെത്താന്‍ ദിനങ്ങള്‍ മാത്രം ബാകിയിരിക്കെ എല്ലാവരും ശുജീകരണ കാര്യത്തില്‍ മത്സര ബുദ്ധിയോടെ രംഗതുണ്ട് .പള്ളികളിലേക്കുള്ള വീഥികളും തെരുവുവിളക്കുകളാല്‍ അലങ്കരിക്കുകയും ചെയ്യുന്നുണ്ട് ,പള്ളികളെ പോലെ തന്നെ പാരന്ബര്യമായി വീടുകളില്‍ തുടര്‍ന്ന് പോരുന്ന വീടുകളിലെ ശുദ്ധി കലശവും എല്ലാ വീടുകളിലും പതിവ് തെറ്റികാതെ ഇപ്രാവശ്യവും വളരെ ഉത്സാഹ പൂര്‍വ്വം തന്നെ നടന്നു എന്ന് തന്നെ വേണം പറയാന്‍...
ഇത്തവണ നോമ്പ് പല പ്രവാസികള്‍ക്കും നാട്ടില്‍ കുടുംബത്തോടപ്പം കഴിയാനുള്ള ഭാഗ്യവും തുണച്ചു...ഇത് പല പ്രവാസികളും അവരുടെ അസുലഭ ഭാഗ്യമായി കരുതുന്നവരുമുണ്ട് .പല പള്ളികളിലും, റമസാനിലെ രാത്രിയിലുള്ള തറാവീഹു നമസ്കാരത്തിന് പ്രതേക ഇമാമുമാരെ നിയോഗികുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ് .
പലരും റമസാനിനെ ഒരു വര്‍ഷത്തിന്റ്റെ ആരംഭം പോലെ കണക്കാകുന്നവരുമുണ്ട്.അതുകൊണ്ട് തന്നെ അവരുടെ ഓരോരുത്തരുടെയും മനസ്സില്‍ വെമ്പലുകളുടെ തിരകളാണ്....ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൂട്ടാനും, മുന്നിലെത്തുന്ന റമസാനിനെ സ്വീകരിക്കനുമായി....കഴിഞ്ഞ റമസാനില്‍ നമ്മോടപ്പംഉണ്ടായവരെ ഓര്‍ത്തും,അവരോടൊപ്പം ചേര്‍ന്ന് റമസാനിനെ സ്വീകരിച്ചതും ,ധന്യമാകിയതും,റമസാനിനെ സന്തോഷത്തോടെ യാത്രയാക്കിയതുമൊക്കെ ഓര്‍ത്ത്....രണ്ടു കരവും ഉയര്‍ത്തി രാപ്പകല്‍ ഭേതമില്ലാതെ റബ്ബിന്റ്റെ കാരുണ്യതിന്നും, കാവലിനു മയി തേടുന്ന ദിന രാത്രങ്ങള്‍ ആയിരിക്കും ഇനി അങ്ങോട്ട് ...റമസാന്‍ മുന്നോരുക്കം നടടത്തുന്നതോടൊപ്പം തന്നെ നാടുകളിലെ റിലീഫു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ,കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായി പാവപെട്ടവരെ സഹായിക്കാനും , അശരണര്‍ക്ക് അത്തണിയായി മാറാനും ,ഓരോ സംഘടനകളും വാശിയോടെയും വീറോടെയും കര്‍മ രംഗത്ത് എത്തുന്നത് ഏറെ പ്രശംസനീയമാണ്.. റമസാനിനെ അതിന്റ്റെ ശുദ്ധിയോടെയും ബഹുമാനത്തോടെയും സ്വീകരിക്കാനും ...പുണ്യം പെയ്തിറങ്ങുന്ന രാവുകളില്‍ കൂടുതല്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തു സായൂജ്യ മണിയാന്‍ നമുക്ക് കഴിയണം.. അതായിരികട്ടെ ഈ റമസാന്‍ മുന്നൊരുക്കതിന്റ്റെ ഭാഗമായുള്ള നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയും.....