പ്രവാസി സംഗമവും രക്ഷാ കറ്ത്ര് ബോധവല്ക്കരണവും
തൃക്കരിപ്പൂര്‍:ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റെ കീഴിലുള്ള ഉദിനൂര്‍ യുനീക്ക് എജുകോം സെന്ററിന്റെ ആഭിമുഖ്യത്തില് പ്രവാസി സംഗമവും രക്ഷാ കര്തൃ സംഗമവും സംഘടിപ്പിച്ചു.
ഉദിനൂറ് സുന്നി സെന്ററില് നടന്ന രക്ഷാ കറ്തൃ സംഗമം ബ്ളോക്ക് പഞ്ചായത്തംഗം ഉദിനൂര്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കാരന്തൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ കെ എം അബ്ദുള്‍ഖാദര്‍ ഐ ടി യുഗവും കുട്ടികളും എന്ന വിഷയവും അവതരിപ്പിച്ചു.നേരത്തെ നടന്ന പ്രവാസി കൂട്ടായ്മ എസ് എസ് എഫ് ഡിവിഷന്‍ പ്രസി ജാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.മുജമ്മ ഗള്‍ഫ് കമ്മറ്റി ഓര്‍ഗനൈസര്‍ അബ്ദുന്നാസര്‍ അമാനി പ്രഭാഷണം നടത്തി.
ടി.പി.മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു, എ.ബി.അബ്ദുള്ള മാസ്റ്ററ്, ടി.പി.ശാഹു ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, ടി.അബ്ദുള്ള മാസ്റ്ററ് തുടങ്ങിയവറ് സംബന്ധിച്ചു.