വിവാഹ വീട്ടില് ഭക്ഷ്-യ വിഷബാധ
ത്രിക്കരിപ്പൂറ്: വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടില് വെച്ച് ജ്യൂസ് കഴിച്ച നൂറോളം പേറ്ക്ക് കലശലായ ഛറ്ദ്ദി ബാധിച്ചു. ത്രിക്ക രിപ്പൂറ് സെന്റ് പോള്സ് യു.പി.സ്കൂളിനടുത്തുള്ള ഒരു ചെറുപ്പക്കാ രന്റെ വിവാഹാഘോഷത്തോടനുബന്ധിച്ച് കുഞ്ഞിമംഗലത്തുള്ള വധൂ ഗ്രിഹത്തില് നിന്നും ജ്യൂസ് കഴിച്ചവറ്ക്കാണ് വിഷബാധയേറ്റത്.
മണവാട്ടിയെ ചമയിക്കാനായി ത്രിക്കരിപ്പൂരില് നിന്നും പോയ 18 സ്ത്രീ കള്ക്കും കുഞ്ഞിമംഗലത്തുകാരയ 80 പേറ്ക്കും വിഷബാധയേറ്റതായി ദൃക്സാക്ഷികള് ഉദിനൂറ് ഡോട്ട് കോമിനോട് പറഞ്ഞു. അതേ സമയം പുതിയാപ്പിളയോടൊപ്പം പോയവറ്ക്ക് സ്പെഷ്യല് ഡ്രിങ്ക്സ് വിതര ണം ചെയ്തതിനാല് ആണുങ്ങള് രക്ഷപ്പെട്ടു.
നേരത്തെ വധൂഗ്രിഹത്തില് നിന്നും ജ്യൂസ് കഴിച്ച് പുതിയാപ്പിളയുടെ വീട് കാണാനെത്തിയ കുഞ്ഞിമംഗലക്കരായ സ്ത്രീകള് ത്രിക്കരിപ്പൂരി ലെത്തിയപ്പോഴേക്കും കലശലായ ഛറ്ദ്ദി ആരംഭിച്ചപ്പോള് ഭറ്ത്താവി ന്റെ വീട്ടുകാറ് ധറ്മ്മ സങ്കടത്തിലായി. ഒടുവില് എല്ലാവരെയും കൊ ണ്ട് ത്രിക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേ ക്കും ആശുപത്രി പരിസരം അക്ഷരാറ്ത്തത്തില് ജന നിബിഡമായിക്ക ഴിഞ്ഞിരുന്നു.
ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി സംഭവ സ്ഥലം സന്ദറ്ശിച്ചു. സംഭവ ത്തെക്കുറിച്ച് ഉടന് അന്വേഷിച്ച് റിപ്പോറ്ട്ട് സമറ്പ്പിക്കാന് മന്ത്രി ബന്ധ പ്പെട്ടവരോട് നിറ്ദ്ദേശിച്ചു.